Thursday, August 14, 2008

സഹൃദയ വേദിയെ കുറിച്ചു ഹൃദയ പൂര്‍വ്വം

സഹൃദയ വേദിയെ കുറിച്ചു ഹൃദയ പൂര്‍വ്വം
മനോജ് പേരാമ്പ്ര
2008 ജുലായ് 26 വൈകീട്ട് എഴു മണിക്ക് സഹൃദയ വേദിയുടെ പ്രഥമ യോഗം ചേരാന്‍ പോകുകയാണു. സമാജം പ്രസിഡന്റ് കുറച്ചു നേരത്തെ എത്തണം എന്നു അറിയിച്ചതു കൊണ്ടു 6.30 നു വീട്ടില്‍ നിന്നിറങ്ങി. കഷ്ടിച്ചു 5 മിനിട്ട് യാത്രയേ ആവശ്യമുള്ളൂ. പതിവില്‍ കവിഞ്ഞ തിരക്കാണു റോഡില്‍ . നഗരത്തില്‍ ശനിയാഴ്ച്ച അങ്ങിനെയാണു. കുടുംബസഹിതം ഒന്നു കറങ്ങാനും ഭക്ഷണ പ്രിയരുടെ കൊതി തീര്‍ക്കാനും ഉള്ള സമയം ആണ് ശനിയാഴ്ച്ച സായാന്നം.
വസ്ത്രാപൂര്‍ തടാകത്തിനടുത്ത് എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഗോപകുമാറിന്റെ ഫോണ്‍ വന്നു ..'മനോജ് എവിടെ എത്തി ..ഞങ്ങള്‍ കാത്തിരിക്കുകയാണ്‌ '… മേംനഗ്ഗരില്‍ ഉള്ള തൊപ്പി മുക്കില്‍ എത്തിയപ്പോള്‍ റോഡ് രണ്ടു വശത്തും അടച്ചിരിക്കുന്നു. വാച്ചില്‍ നോക്കി സമയം 6.40. ഗതാഗതം ഡ്രൈവ് -ഇന്‍ റോഡില്‍ നിന്നു മനവമാന്ധിര്‍ വഴി, ട്രാഫിക് പോലീസ്, ഗ്രാമത്തിലൂടെ തിരിച്ചു വിടുകയാണ് . ചുരുങിയത് 10 മിനിട്ട് അധികം എടുക്കും . കേന്ദ്ര കമ്മിറ്റി ഓഫീസ് വിരല്‍ ചൂണ്ടി ഞാന്‍ പോലീസ്കാരനോട് പറഞ്ഞു 'അവിടേം വരെ പോയാല്‍ മതി …അനുവദിക്കണം" . യാതൊരു വിട്ടുവീഴ്ചക്കും പോലീസ് കാരന്‍ തയ്യാറായില്ല. ഒട്ടക കൂട്ടത്തിനിടയിലൂടെ, അലഞ്ഞു നടക്കുന്ന പശുക്കളുടെ ഇടയിലൂടെ, വഴി മുടക്കിയ നാട്ടിലെ പുല്ലു വണ്ടി പോലെ ഉള്ള, ക്ഷണികാതെ ഇങ്ങോട്ടും അങ്ങോട്ടും കയറിചെല്ലുകയും തോന്നുമ്പോള്‍ ഇറങ്ങി പോവുകയും ചെയ്യുന്ന ST ബസ്സ്കളുടെ പുറകില്‍ 15 മിനിട്ട് പ്രയത്നത്തിനു ഒടുവില്‍ ഓഫീസില്‍ എത്തി . സമയം 6.55 .മൊബൈല്‍ ഫോണില്‍ കാള്ളര്‍ ട്യൂണ്‍ ആയി സുപ്രഭാതം ടൈറ്റില്‍ മ്യൂസിക് മുഴങ്ങി ... അപ്പുറത്ത് വാമഭാഗം …TV യില്‍ ഫ്ലാഷ് ന്യൂസ് കാണിക്കുന്നു ‘ അഹമ്മദാബാദില്‍ സ്പോടന പരമ്പര ’ ബാംഗ്ലൂര്‍, ഡെല്‍ഹി എന്നൊക്കെ കേള്‍ക്കുന്ന ലാഘവത്തോടെ ആണ് കേട്ടത്. ബോംബ് സ്പോടനം , തീവ്രവാദി ആക്രമം എന്നൊക്കെ ഉള്ളത് ഇപ്പോള്‍ പത്രത്തില്‍ 'നിര്യാതനായി‘ എന്ന ന്യൂസ് കാണും പോലെയേ ഉള്ളൂ … എവിടെയോ ആരോ മരിച്ചു. എന്‍റെ ആരുമല്ല എന്ന സമാധാനം. അപ്പോഴാണ് സിറ്റി അഹമ്മദാബാദ് എന്നുള്ളത് മനസ്സില്‍ തട്ടിയത് ..ഒന്നു കൂടി തിരിച്ചു ചോദിച്ചു .’ഇംഗ്ലീഷ് ന്യൂസ് വെച്ചു നോക്കിയേ ..സ്ഥലം അഹമ്മദാബാദ് തന്നെ ആണോ എന്ന്’ മറുപടി വന്നു ..'എല്ലാ ചാനെല്ലും നോക്കി …നാലിടത്ത് സ്പോടനം' …യോഗത്തിന് എത്തിയവരോട് കാര്യം പറഞ്ഞു …ഇങ്ങിനെ ഒരു ന്യൂസ് ഉണ്ട് ..ആര്ക്കും ആദ്യം വിശ്വാസം ആയില്ല . പലരും വീട്ടിലേക്ക് വിളിച്ചു വാര്‍ത്ത‍ സ്ഥിതീകരിച്ചു. വീണ്ടും ഫോണ്‍ ശബ്ദിച്ചു .. ഗള്‍ഫില്‍ നിന്നു വല്യച്ഛന്റെ മോനാണ് ..'അഹമ്മദാബാദില്‍ 7 ഇടത്ത് സ്പോടനം 4 മരണം എന്ന് ന്യൂസ് കണ്ടു' .. 'ഞങ്ങള്ക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു ..ഉത്തരം വ്യക്തം ..' ഞങ്ങള്‍ സുരക്ഷിതരാണ്‌ ..മറ്റുള്ളവര്‍ക്ക് എന്തും ആയികൊള്ളട്ടെ .. അപ്പോഴാണ്‌ ഓര്‍ത്തത്‌ യോഗത്തിന് പോയാല്‍ ഞാന്‍ മോനോപ്പം വസ്ട്രപൂര്‍ തടാകത്നരികില്‍ നടക്കാന്‍ പോകും എന്ന് സഹധര്‍മിണി പറഞ്ഞത്. പുറത്തു ഇറങ്ങണ്ട എന്ന് പറയാന്‍ വീട്ടിലേക്ക് വിളിച്ചു ..രണ്ടു പ്രാവിശ്യം ബെല്ലടിച്ചപ്പോഴേക്കും കട്ട് ആയി. നാട്ടില്‍ നിന്നുള്ള ഫോണ്‍ വന്നു കൊണ്ടേ ഇരുന്നു . സഹികെട്ടപ്പോള്‍ ഫോണ്‍ പണി മുടക്കി. നെറ്റ്‌വര്‍ക്ക് ജാം ആയി എന്ന് മനസിലായി . പഴയ സിറ്റി യില്‍ നിന്നു നഗരം മുറിച്ചു കടന്നു യോഗത്തിന് എത്തിയ നാരായണനോട് ചോദിച്ചു . 'താങ്കള്‍ ഈ സ്പോടനത്ത്തിനിടയിലൂടെ ഇങ്ങെത്തിയോ' .. 'സ്പോടനമോ .. അത് അങ്ങ് ബാംഗ്ലോരില്‍ അല്ലെ എന്ന തണുത്ത, ചിരിച്ചു കൊണ്ടുള്ള പ്രതികരണം ആണ് കിട്ടിയത് . ചില സ്ഥലങ്ങള്‍ സഹിതം പറഞ്ഞപ്പോള്‍ അദ്ദേഹം ആരോടോ വിളിച്ചു ചോദിച്ചു .. സ്പോടനം 12...മരണം 9 ......സമയം 7.20 മണി. യോഗം തുടങ്ങാം എന്നും വേണ്ടെന്നും അഭിപ്രായം ഉയര്ന്നു. പിന്നീട് എല്ലാരും യോഗം നടത്താം എന്ന് തീരുമാനിച്ചു . പലര്‍ക്കും ഫോണ്‍ വിളികള്‍ വന്നു കൊണ്ടേ ഇരുന്നു .. ട്വന്റി - ട്വന്റി ക്രിക്കറ്റിന്‍റെ ഓവറുകള്‍ റേഡിയോ വില്‍ കമന്റി കേള്‍ക്കും പോലെ ആണ് പിന്നീട് റിപ്പോര്ട്ട് വന്നത് ..ചിലത് ഉള്ളതും ..ചിലത് വ്യാജവും ... ബോംബ് പൊട്ടിയ സ്ത്താലത്തിന്റെ പേരുകള്‍ വന്നു കൊണ്ടിരിന്നു .. മണിനഗര്‍ , നരോദ , സര്‍കെജ് , V S ഹോസ്പിറ്റല്‍ ...അവസാനം ഇടി മുഴക്കം പോലെ ആരോ ആ പേരു പറഞ്ഞു വസ്ട്രാപൂര്‍ തടാകത്തിനരികില്‍ സഞ്ജീവനി ഹോസ്പിറ്റലിനടുത്തു ... ശരീരത്തിന് അകത്തു കൂടി ഒരു മിന്നല് പാഞ്ഞു പോയി .. എന്‍റെ നാടി തളര്‍ന്ന പോലെ ആയി എത്ര ശ്രമിച്ചിട്ടും വീട്ടിലേക്ക് ഫോണ്‍ കിട്ടിയില്ല ...
തൊട്ടു മുമ്പു ചെന്നയില്‍ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത പി നായര്‍ക്ക് അനുശോചനം അറിയിച്ച് യോഗം തുടങ്ങി. പലരും സ്വയം പരിചയപെടുത്തി …ചിലര്‍ മറ്റുള്ളവരെ പരിചയപെടുത്തി. അങ്ങിനെ ഒരു അനൌപചാരിക പരിച്ച്ചയപെടല്‍ നടന്നു .. പത്മ മേനോന്‍ ആണ് ആദ്യം തുടങ്ങിയത് .. 5 വര്‍ഷം വസ്ട്രാപൂര്‍ വാര്‍ഡിന്റെ കലാവിഭാഗം സെക്രട്ടറി. കലയില്‍ അതീവ താത്പര്യം ..യോഗം നിയന്ത്രിച്ച ജയരാമന് കടംമ്പാട്ട് കൂട്ടിച്ചേര്ത്തു.. പരേതനായ പ്രശസ്ത നാടക കൃത്തും സാഹിത്യ കാരനും , സാംസകാരിക / സാമൂഹ്യ പ്രവര്ത്തകനുമായ സുരാസ്സുവ്വിന്റെ ഭാര്യ. 'കലയിലും സാഹിത്യത്തിലും താത്പര്യം ഉള്ളത് കൊണ്ടു വന്ന്" എന്ന് പിന്നെ പരിചയ പെടുത്തിയ ശൈലജ സദാനന്ദന്‍ ..യോഗത്തില്‍ പങ്കെടുത്തത് രണ്ടു വനിതകള്‍ മാത്രം . ഒറ്റയാള്‍ പട്ടാളം ആയി മുടങ്ങാതെ 380 പരം ' കേരള സമാചാര്‍' എന്ന ആഴ്ച പതിപ്പുകള്‍ പുറത്തിരക്കികൊണ്ടിരിക്കുന്ന ഭാസ്കരന്‍ പയ്യന്നൂര്‍ ; ജെയിംസ് ഹാര്ഡ്ലി ചൈസിന്റെ 50 ഓളം ബുക്കുകള്‍ വിവര്ത്തനം ചെയ്തിട്ടുണ്ട്. ഇന്കം ടാക്സ് ഡെപ്യൂട്ടി ഡയരക്ടര്‍ മുന്‍ സമാജം പ്രസിഡന്റും ആയ കെ പി ഗോപകുമാര്‍ . കവിതകള്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അഹമ്മദാബാദ് ആകാശവാണിയിലെ ജോലിക്കാരന്‍ ശ്രീ. രാമചന്ദ്രന്‍ , തല്‍തേജ് വാര്ഡ് സെക്രട്ടറി ബാബു ,( യോഗത്തില്‍ പന്കെടുത്ത ഏക വാര്ഡ് സെക്രട്ടറി) , ഗീതാഞ്ജലി മൊഴി മാറ്റം നടത്തി തമിഴില്‍ 'തമിഴാഞ്ജലി' ആക്കിയപ്പോള്‍ അതില്‍ 4 പാട്ടുകള്‍ പാടിയ വേണു പള്ളത്ത്, സ്വന്തമായി രചിച്ച മലയാള ഭക്തിഗാന ആല്ബം പുറത്തിറക്കിയ രവി അങ്ങാടിപ്പുറം , ഒപ്പം വന്ന ജയരാജ് , AKS ഭരണഘടന ശില്‍പികളില്‍ പ്രധാനി അജിത് കുമാര്‍ , ഏത് യോഗവും വിട്ടുവീഴ്ച ഇല്ലാതെ കൃത്യതയോടെ എത്തി പങ്കു കൊള്ളുന്ന മുന്‍ സെക്രട്ടറിയും സൌമ്യനുമായ ഖജാന്ജി സോമരാജ് , പ്രണയ വര്‍ണങ്ങള്‍ എന്ന സിനിമയുടെ തിരക്കഥ കൃത്ത് , കാഴ്ച എന്ന സിനിമയില്‍ ഗുജറാത്തി സംഭാഷണം എഴുതുകയും ചെറിയ ഒരു റോള് കൈകാര്യം ചെയ്യുകയും ചെയ്ത ജയരാമന്‍ കടമ്പാട്ട് , കുറച്ച് വൈകിയാലും പ്രൌഡി യോടെ കയറി വന്ന ഗുരുഗീതം മാസികയുടെ എഡിറ്റര്‍ പ്രകാശ് എസ് .എല്‍. പുരം, കവിതകള്‍ എഴുതി അവയ്ക്ക് ദൃശ്യാവിഷ്കാരം നല്കുന്ന മണി നഗറിലെ മോഹന്ദാസ് , അഹമ്മദാബാദിലെ നിരവധി വേദികളില്‍നാടകം അഭിനയിക്കുകയും കാഥികനും ആയ പരിസ്ഥിതി പഠന കേന്ദ്രത്തിലെ ഓഫീസര്‍ബാലപ്പന്‍, കവിത എഴുതുന്ന നിര്‍ണയ നഗറിലെ രമണന്‍ , ഘാട്ടുലോടിയ കലാ വിഭാഗം സെക്രട്ടറി ജെഫി , ഐ ഐ എം യിലെ സഹൃദയന്‍ ഉദയഭാനു, വൈസ് പ്രസിഡന്റും മലയാളം പ്രിന്റിംഗ് പ്രസ് നടത്തുന്ന അഹമ്മദാബാദിലെ അറിയപെടുന്ന മലയാളം പബ്ലിഷര്‍ നാരായണന്‍, മലയാള പുസ്തകങ്ങള്‍വില്കുന്ന വല്ലപ്പോഴും ലേഖനങ്ങള്‍എഴുതുന്ന ഘാട്ടുലോടിയയിലെ മധു കുറുപ്പ്, നാടക നടനും ,എന്‍ എന്‍ പിള്ളയുടെ ശിഷ്യനും , ഓട്ടന്‍ തുള്ളല്‍ കലാകാരനുമായ യു കെ മേനോന്‍ ..അങ്ങിനെ കഷ്ട്ടിച്ചു 25 പേര്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്‌.
പ്രസിഡന്റ് മോഹനന്‍ നമ്പ്യാര്‍ വളരെ ഹ്രസ്വമായ വാക്കുകളില്‍ സഹൃദയ വേദി രൂപികരികാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു . അക്ഷരങ്ങലോടും സാഹിത്യത്തോടും സാഹചര്യങ്ങള്‍ കൊണ്ടു അന്യം നിന്നു പോകുന്നവര്‍ക്ക് , 'അണ്ണാര കണ്ണനും തന്നാലായത്' എന്ന രീതിയില്‍ എന്തെകിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വല്യ നേട്ടമാകും എന്ന് ഞാനും പറഞ്ഞു. പ്രസംഗത്തെക്കാള്‍ ഉപരി മറ്റുലവരുറെയ് സൃഷ്ടികള്‍ സംസാരിക്കട്ടെ എന്ന് പറഞ്ഞു നിര്‍ത്തി . തീരുമാനിച്ചതില്‍ നിന്നു വ്യത്യസ്തമായി , പുസ്തകം പരിചയ പെടുതുന്നതിനെക്കാള്‍ , ചെറിയ സൃഷ്ട്ടിക അവതരിപ്പിച്ചു പരിപാടി ചുരുക്കാം എന്ന് ജയരാമന്‍ അഭിപ്രായപെട്ടു . അതുകൊണ്ട് രവി അങ്ങാടി പ്പുറത്തിനെ കവിത അവതരിപ്പിക്കാന്‍ വിളിച്ചു . പ്രതികൂലമായ അന്തരീക്ഷമോ , അനിഷ്ട സംഭവങ്ങളോ വകവെക്കാതെ രവി പ്രാസം ഒപ്പിച്ചു ‘എന്തേ മാവേലി വന്നില്ല ’ എന്ന കവിത ചൊല്ലി തുടങ്ങി . ഘനഗംഭീരമായ ശബ്ദവും, വാക്കുകളുടെ മാധുര്യവും ഒരു നിമിഷത്തേക്ക് എല്ലാവരെയും കവിതയിലേക്ക് കൊണ്ടു വന്നു ..രവി കവിത ഈണത്തില്‍ ചൊല്ലുകയാണ്.
മലരിന്റെ മധു പോലെ മനസ്സില്‍
തുടിക്കുന്ന മധുരമാം ഓര്‍മയാണോണം
മലയാളം മണ്ണിന്റെ മായാത്ത
സൌരഭം മനതാരില്‍ വിരിയിക്കും ഓണം
..........കവിതമറ്റൊരുതലത്തിലേക്ക് ..............................
ചുറ്റും ചുടല ഭൂതങ്ങള്‍ നിരത്തും കബന്ധങ്ങള്‍
ഉതിര്‍ക്കുന്ന രക്ത മലരിവിടെ ഉണ്ട് ..
തെച്ചി പോല്‍ പൂക്കുന്ന
പിഞ്ചു കുഞ്ഞ്ചോമാനയെ
ഞെട്ടറത്തു കശക്കി കടലില്‍
എറിയുന്ന പൈതാഹ ദൃഷ്ട്ടങ്ങള്‍
തീര്‍ക്കുന്ന പൂക്കളുണ്ട്‌ …
........................................ സൌമ്യമായി ചൊല്ലി അവസാനിപ്പിച്ചു.................................
സ്നേഹമാം തുളസിക്ക് പ്രേമമാം
തുമ്പക്ക് നാം നീര് പകരും വരേയ്ക്കും
ഒരോണം വരികയില്ലിവിടെ ..
മാവേലി വരികയില്ലിവിടെ
….
അടുത്തത് രാമചന്ദ്രന്റെ ഊഴം ആയിരുന്നു. രാമചന്ദ്രന്‍ കവിതയുടെ ശീര്‍ഷകം വായിച്ചു. 'മരണത്തിന്റെ കരിനിഴല്‍'…. കവിതയ്ക്ക് പേരു കൊടുത്തപ്പോള്‍ ഇങ്ങിനെത്തെ ഒരു ദിവസം അറം പറ്റിയ പോലെ ഉണ്ടാവും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവില്ല . മരണത്തിന്റെ കരിനിഴലില്‍ നിന്നു രാമചന്ദ്രന്‍ കവിത ചൊല്ലുകയാണ് ..
മനുഷ്യ മാംസം കരിഞ്ഞഗന്ധം, ചുടല -
ക്കലങ്ങളിലുയര്‍ന്നു പൊങ്ങീടവേ,
കതിയമാരത പട്ടടകല്‍ക്കരികില്‍
കഴുകന്മാര്‍ വട്ടമിട്ടു പറന്നിറങ്ങിടവേ
പലരുടെയും ഫോണ്‍ചിലച്ചു കൊണ്ടേ ഇരുന്നു. മഴയെ കുറിച്ചു ചിലത് കുത്തി കുറിച്ചത് അവതരിപ്പിക്കുകയാണ് എന്നും, കവിത ആണോ എന്ന് തനിക്ക് തന്നെ സംശയം ഉണ്ട് എന്നും മുഖവുരയോടെ മോഹന്‍ദാസ്‌ 'മഴകാലത്തിന്റെ നൊമ്പരം' എന്ന കവിത വായിച്ചു ..
ഓ.. കാലമേ എന്തിനീക്രൂരത
ഇന്നെല്ലാം ഓര്‍മ്മകള്‍ ..
ഇന്നലളിന്നു വെറും കടം കഥ ചിത്രങ്ങള്‍

തുടര്‍ന്ന്, ഗീതാഞ്ജലി യെ മൊഴി മാറ്റം നടത്തി തമിഴില്‍ ഇറക്കിയ 'താമിഴാഞ്ജലി' സീ ഡി യിലെ രണ്ടു വരി വേണു പള്ളത്ത് ഓര്‍മ്മിച്ചെടുത്ത് പാടി .. ഭാസ്കരന്‍ പയ്യന്നൂര്‍ എം ടി വാസുദേവന്‍‌നായരുടെ 'കാഥികന്റെ കല ' എന്ന പുസ്തകം പരിചയപ്പെടുത്തി . നേരിട്ടു കാണുന്ന ആള്കാരും കഥാപാത്രങ്ങളും എങ്ങിനെ ഒരു കഥ ആയി രൂപാന്തര പെടുന്നു എന്ന് എം ടി വളരെ കാലം മുമ്പു എഴുതിയത് പയ്യന്നൂര്‍ എടുത്തു കാണിച്ചു . ആ ബുക്ക് ഇപ്പോള്‍ എഴുതിയാല്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാവും എന്ന് എം ടി ഒരു അഭിമുഖത്തില്‍ പറഞ്ഞതു സദസ്സ് ഓര്‍മിപ്പിച്ചു . ഒപ്പം ഓ ഹെന്‍ട്രി യുടെ കഥകള്‍ എഴുതുന്ന രീതിയും ഒരു കഥയെ ഉദാഹരണ മാക്കി ഭാസ്കരന്‍ മാഷ് പറഞ്ഞു വെച്ചു .
പ്രവാസിയുടെ അനുഭവ കുറിപ്പുകള്‍ ഉള്‍കൊണ്ട മുംബൈ യിലെ അനുഭവം പങ്കു വെച്ച അഷ്ട്ടമൂര്‍ത്തിയുടെ ‘അകലത്തെ ബോംബെ അയലത്തെ മുംബൈ ’ എന്ന പുസ്തകം കടംമ്പാട്ട് വളരെ പെട്ടെന്ന് അവതരിപ്പിച്ചു . നാട്ടില്‍ പെയ്യുന്ന മഴയും ബോംബെയിലെ മഴയും തമ്മില്‍ ഉള്ള വ്യത്യാസം വിവരിക്കുന്ന ഒരു ഖണ്ഡിക വായിച്ചു പുസ്തകത്തിന്റെ ഏകദേശ രൂപം കാണിച്ചു തന്നു. സമയ കുറവ് കാരണം ദീര്‍ഘമായ ചര്‍ച്ച ഉപേക്ഷിച്ചു ഗോപകുമാര്‍ എല്ലാ സൃഷ്ടികളും വിലയിരുത്തി സംസാരിച്ചു . വളരെ ഹ്രസ്വംയിരുന്നെന്കിലും വരികളും , വാചകവും എല്ലാം എടുത്തു അഭിപ്രായങ്ങള്‍ രേഖ പെടുത്തിയപ്പോള്‍ സദസ്സിനു അത് പുതിയ ഒരു അനുഭവമായി .
കഴിഞ്ഞ നാല്-അഞ്ചു വര്‍ഷമായി ഭാരതത്തില്‍ ഏറ്റവും സുരക്ഷിതമായ നഗരം എന്ന് പേരു കേട്ട അഹമ്മദബാദ് നഗര ശരീരത്തില്‍ അവിടെയും ഇവിടെയും ഒക്കെ കുത്തി മുറി വേല്പിചിരിക്കുന്നു . ഒന്നും രണ്ടും അല്ല .. 18 ഇടത്ത് ചോര വീണിരിക്കുന്നു .. പച്ചക്കറി വണ്ടിക്കു താഴെ ചോരയില്‍ മരിച്ചു കിടക്കുന്ന പച്ചക്കറികാരിയുടെ മൃതദേഹത്തിന്റെ ചിത്രം ടി വി യില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണിക്കുന്നു എന്ന് എസ് എം എസ്. ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോള്‍ താഴെ റോഡില്‍ വാഹനങ്ങളുടെ ഒഴുക്ക് കുറഞ്ഞിരിക്കുന്നു. ചിന്നിച്ചിതറിയ മനസ് തുന്നി ചേര്‍ത്ത സന്തോഷത്തോടെ പരിപ്പ് വടയും ചായയും കഴിച്ചു എല്ലാരും പെട്ടെന്ന് അവരവരുടെ വീടുകളിലേക്ക് .. മറക്കാനാകാത്ത ഒരു ദിവസത്തില്‍ സമാജത്തിന്റെ സഹൃദയ വേദി അങ്ങിനെ അഹമ്മദാബാദില്‍രൂപം കൊണ്ടു.